Click to learn more 👇

കാശ്മീര്‍ ഭീകരാക്രമണം; മരണം നാലായി, രണ്ടുപേര്‍ അത്യാസന്ന നിലയില്‍


 

ജമ്മു കശ്മീരിലെ രജൗരി സെക്ടറിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

ഇന്നലെ മൂന്നു പേർ മരിച്ചു.  നാലാമത്തെയാളുടെ മരണം ഇന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ഒരു പ്രവാസിയാണ്.  ഗുരുതരാവസ്ഥയിൽ കഴിയുന്ന രണ്ടുപേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റി.  

സംഭവത്തിൽ പ്രതിഷേധിച്ച് ധാൻഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് ഭീകരാക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.  ആയുധധാരികളായ രണ്ട് ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.  

മൂന്നു പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതിൽ ഒരാൾ ഇന്ന് രാവിലെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.