തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ.
ഇതിനു മുൻപും ഈ വിള്ളൽ കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ അടുത്തകാലത്തായി ഇതിന്റെ വ്യാപ്തി വർധിച്ചതായും കെഎംആർഎലിനെ അറിയിച്ചതായും നാട്ടുകാർ പറയുന്നു. എന്നാൽ തൂണിന്റെ ബലം കുറഞ്ഞിട്ടില്ലെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം.
ഇത് പ്ലാസ്റ്ററിംഗിലെ ഒരു വിടവ് മാത്രമാണ്. വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ വിശദീകരിച്ചു. മാസങ്ങൾക്കുമുമ്പ് പട്ടടിപ്പാലത്ത് തൂണിന്റെ ബലക്ഷയം പരിഹരിച്ചിരുന്നു. തൂൺ ബലപ്പെടുത്തിയാണ് തകരാർ പരിഹരിച്ചത്.