Click to learn more 👇

ബിരിയാണിയില്‍ പഴുതാര; കൊച്ചിയിലെ കായീസ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു


 

കൊച്ചിയിലെ ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിലാണ് പഴുതാര കണ്ടെത്തിയത്. കൊച്ചിയിലെ കായിസ് ഹോട്ടലിലാണ് സംഭവം.

ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുന്നുണ്ടായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ ഹോട്ടലിലെത്തി പൂട്ടി.

 ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകി.

കൂടാതെ 485 സ്ഥാപനങ്ങളിൽ ഷവർമ പ്രത്യേക പരിശോധനടത്തി, 16 എണ്ണം അടച്ചു

സംസ്ഥാനത്തെ 485 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക ഷവർമ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ശുചിത്വമില്ലാത്ത 10 സ്ഥാപനങ്ങളും ലൈസൻസില്ലാത്ത 6 സ്ഥാപനങ്ങളും ഉൾപ്പെടെ 16 സ്ഥാപനങ്ങൾ സസ്പെൻഡ് ചെയ്തു.  162 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.