Click to learn more 👇

എട്ടര കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അമ്മ നാലു കോടി രൂപ പിഴയടക്കണം; നോട്ടീസ്


 


താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ് അയച്ചു. 8.34 കോടിയുടെ ജിഎസ്ടി വിറ്റുവരവ് മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്.  നികുതിയും പലിശയും പിഴയും ഇനത്തിൽ നാല് കോടി രൂപ അടക്കാനും അമ്മയോട് ആവശ്യപ്പെട്ടു. ജിഎസ്ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്.

2017ൽ ജിഎസ്ടി നിലവിൽ വന്നെങ്കിലും 2022ലാണ് അമ്മ രജിസ്ട്രേഷൻ എടുത്തത്.ജിഎസ്ടി വകുപ്പ് സമൻസ് അയച്ചതോടെ രജിസ്ട്രേഷൻ എടുക്കാൻ അമ്മ തയ്യാറായി. അമ്മ അഞ്ച് വർഷമായി ജിഎസ്ടി ഈടാക്കാതെ ഇടപാടുകൾ നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തി.

സംഘടന ഒരു ചാരിറ്റബിൾ സ്ഥാപനമായി രജിസ്റ്റർ ചെയ്തു. എന്നാൽ സ്റ്റേജ് ഷോകളിൽ നിന്നടക്കം വരുമാനം നേടുന്നുണ്ട്, അധികൃതർക്ക് ഉടൻ മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു.