കോഴിക്കോട്: മേപ്പയ്യൂരിലെ കല്യാണവീട്ടിൽ കൂട്ടത്തല്ല്. വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.
തിങ്കളാഴ്ചയാണ് സംഭവം.
വടകരയിൽ നിന്ന് വരനും സംഘവും മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിൽ എത്തിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. വരനെ അനുഗമിച്ചവർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചു. ഇത് ഇഷ്ടപ്പെടാത്ത വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തതോടെ വാക്ക് തർക്കം ഒടുവിൽ അത് കുട്ടത്തല്ലിൽ കലാശിച്ചു.
നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാൽ പൊലീസ് കേസെടുത്തില്ല.