Click to learn more 👇

സ്റ്റേഷനില്‍ എസ് ഐയെ കസേരകൊണ്ടടിച്ചത് ബി ജെ പി പ്രവര്‍ത്തകര്‍, കസ്റ്റഡിയില്‍ എടുത്തത് ബാറില്‍ അടിയുണ്ടാക്കിയതിന്


 

കൊടുങ്ങല്ലൂർ: താലപ്പൊലി ആഘോഷത്തിനിടെ ബാറിൽ തല്ലുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ അക്രമാസക്തരാവുകയും സബ് ഇൻസ്‌പെക്ടറെ കസേരകൊണ്ട് അടിക്കുകയും ചെയ്തു.

ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ അജിത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

സബ് ഇൻസ്പെക്ടർ കെ.അജിത്തിന്റെ വലതുകൈയിൽ രണ്ട് തുന്നലുണ്ട്.  സ്റ്റേഷൻ പ്രോസസ് റൂമിന്റെ ജനൽ ഗ്ലാസ് അക്രമത്തിൽ തകർന്നു ഏകദേശം 5000 രൂപയുടെ നഷ്ടമുണ്ടായി.

എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്തു വീട്ടിൽ രഞ്ജിത്ത് (37), വാളാട്ട് വീട്ടിൽ വികാസ് (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നത്.  

കൊടുങ്ങല്ലൂർ താലപ്പൊലിയുടെ തിരക്കിനിടയിൽ പ്രദേശത്തെ ഒരു ബാറിൽ സംഘർഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്  സബ് ഇൻസ്‌പെക്ടർ അജിത്ത് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.  

പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഇരുവരും പ്രകോപിതരായി അക്രമാസക്തരായി.  സ്‌റ്റേഷനിൽ നിന്ന് കസേര എടുത്ത് മുറിയുടെ ചില്ല് തകർത്തു. തടയാൻ ശ്രമിച്ചപ്പോൾ സബ് ഇൻസ്‌പെക്ടറും ആക്രമിക്കപ്പെട്ടു.

രഞ്ജിത്ത് വിദേശത്ത് നിന്ന് തിരിച്ചെത്തി മേസൺ ജോലി ചെയിതു വരികയാണ്.  ഇരുവരും എടവിലങ്ങ് പ്രദേശത്തെ ബിജെപി പ്രവർത്തകരാണ്. 

മദ്യപിച്ച് ബഹളം വെച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും  ജാമ്യം ലഭിക്കാത്ത  വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.