ആലുവ മെട്രോ സ്‌റ്റേഷനു സമീപം യൂട്യൂബർ യുവതിയെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ഓട്ടോ ഡ്രൈവർമാർ.
മോശം വാക്കുകൾ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നത് പെൺകുട്ടിയാണെന്നും തങ്ങൾ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
"കഴിഞ്ഞ ഒന്നോ രണ്ടോ മാസമായി യൂട്യൂബറും സംഘവും സ്‌കൂൾ, കോളേജ് കുട്ടികളോട് ഡബിള്‍ മീനിംഗുകളുള്ള പല ചോദ്യങ്ങളും ചോദിക്കുന്നു. മുകളില്‍ കിടക്കുന്നതാണോ താഴെക്കിടക്കുന്നതാണോ സുഖം? പിരീഡ്‌സ് ടൈമില്‍ കോളേജിലും കല്യാണത്തിനും പോകാമെങ്കില്‍ എന്തുകൊണ്ട് അമ്ബലത്തില്‍ പൊയ‌്ക്കൂടാ? തുടങ്ങിയതായിരുന്നു പല ചോദ്യങ്ങളും.
ഒരു ദിവസം ചില യാത്രക്കാർ ഇതിനെ കുറിച്ച് പരാതി പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെയാണ് സംഭവദിവസം യൂട്യൂബറോട് ചോദിച്ചത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് മോശമല്ലേ എന്ന് ഞങ്ങൾ ചോദിച്ചു. കേട്ടയുടനെ പറയാത്ത അനാവശ്യ കാര്യങ്ങളില്ല. കുട്ടിയുടെ അച്ഛന്റെ പ്രായത്തിലുള്ളവരോട് പോലും മോശമായ കാര്യങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്നാണ് പരാതി. ചോദ്യം ചോദിച്ചതിന് ഒരു സംഘം ആളുകൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് യുവ യൂട്യൂബർ പരാതിപ്പെട്ടു.