Click to learn more 👇

ബിബിസി ഓഫിസുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; ഫോണുകള്‍ പിടിച്ചെടുത്തു


 

ഡോക്യുമെന്ററി വിവാദത്തിനു പിന്നാലെ  ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.  ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

രാവിലെ പതിനൊന്നരയോടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസുകളിൽ എത്തിയത്.  പരിശോധനയിൽ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അടുത്ത ഷിഫ്റ്റിലെ ജീവനക്കാരോട് ഓഫീസിൽ വരരുതെന്നും നിർദേശം നൽകി.

നികുതി അടയ്‌ക്കലും സാമ്പത്തിക ധനസമാഹരണവും സംബന്ധിച്ച് ബിബിസിയ്‌ക്കെതിരെ ചില പരാതികൾ ഉയർന്നിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് റെയ്ഡെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.