Click to learn more 👇

ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്, അശ്വിന് 3, ഓസ്ട്രേലിയ 177 പുറത്ത്‌


 

നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് ബാറ്റിംഗ് തകർച്ച. ഒരു ഘട്ടത്തിൽ 84/2 എന്ന നിലയിൽ തിരിച്ചുവരവിന്റെ പാതയിലായിരുന്ന ടീം 177 റൺസിന് എല്ലാവരും പുറത്തായി.

109/5 എന്ന നിലയിൽ നിന്ന് 162/5 എന്ന നിലയിൽ പൊരുതിയ ഓസ്‌ട്രേലിയക്ക് 15 റൺസ് എടുക്കുന്നതിനിടെ അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ ലബുഷാഗ്നെ 49 റൺസ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ ആയി.  അലക്‌സ് കാരി (36), സ്റ്റീവ് സ്മിത്ത് (37), പീറ്റർ ഹാൻഡ്‌സ്‌കോംബ് (31) എന്നിവരാണ് പൊരുതി നോക്കിയ താരങ്ങള്‍.




മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.