Click to learn more 👇

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ കേരളം അയച്ച സംഘത്തിലെ കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ അപ്രത്യക്ഷനായി, ഇസ്രയേല്‍ പൊലീസ് തിരച്ചില്‍ തുടങ്ങി


തിരുവനന്തപുരം: ഇസ്രായേലിലെ ആധുനിക കൃഷിരീതി പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി.

ഇക്കൂട്ടത്തിലെ കണ്ണൂരിലെ കർഷകനായ ബിജു കുര്യനെയാണ് കാണാതായത്.  ഫെബ്രുവരി 17നാണ് സംഘം താമസിച്ചിരുന്ന ഹെർസ്ലിയ ഹോട്ടലിൽ നിന്ന് ബിജുവിനെ കാണാതായത്.

ഭക്ഷണം കഴിക്കാനായി മറ്റൊരിടത്തേക്ക് ബസിൽ പോകാനാണ് സംഘം ഹോട്ടലിൽ നിന്ന് ഇറങ്ങിയത്.  ഇവിടെ നിന്ന് ബസിൽ കയറുമ്പോൾ ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞു. ഇതിനിടെ ബിജു ഹോട്ടലിൽ നിന്ന് പാസ്‌പോർട്ട് അടങ്ങിയ ബാഗുമായി ഇറങ്ങിയതായി സംഘാംഗങ്ങൾ പറഞ്ഞു.

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തെ കൃഷിമന്ത്രി നയിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ചില രാഷ്ട്രീയ കാരണങ്ങളാൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകാണ് സംഘത്തെ നയിച്ചത്.  

കർഷകനെ കാണാതായ വിവരം അദ്ദേഹം സർക്കാരിനെയും ഇന്ത്യൻ എംബസി അധികൃതരെയും അറിയിച്ചിട്ടുണ്ട്.  സംഭവത്തിൽ ഇസ്രായേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജു ഉൾപ്പെടെയുള്ള കർഷക സംഘത്തിന് മെയ് 8 വരെ ഇസ്രായേലിൽ തങ്ങാൻ അനുമതിയുണ്ട്. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് വിസ അനുവദിച്ചത്.  ബിജുവാണ് വിമാനത്തിന്റെ ടിക്കറ്റ് ചെലവ് വഹിച്ചത്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.