Click to learn more 👇

റെയില്‍വേ ഗേറ്റ് കീപ്പറുടെ മൊഴിയ്ക്ക് പിന്നാലെ കാക്കി പാന്റിടുന്നവരെ തപ്പി, ചെരിപ്പിലെ നിറം കണ്ടതോടെ പൊലീസിന് ക്ളൂ കിട്ടി; അനീഷിനെ കുടുക്കിയത് ഇവ


മധുര: മലയാളി റെയിൽവേ ഗേറ്റ് കീപ്പറെ തെങ്കാശി പാവൂർ ഛത്രത്ത് ആക്രമിച്ച കേസിൽ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് ചെരുപ്പിലെ പെയിന്റും കാക്കി പാന്റും സിസിടിവി ദൃശ്യങ്ങളും.

പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കുന്നിക്കോട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലെ പ്രതിയാണ്.  ജാമ്യത്തിലിറങ്ങിയ ശേഷം ചെങ്കോട്ടയിൽ പെയിന്റിങ് ജോലി ചെയ്യുകയായിരുന്നു. മധുര റെയിൽവേ സ്‌പെഷ്യൽ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ കണ്ടെടുത്ത ചെരുപ്പിലെ പെയിന്റ് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.  സമീപത്തെ പെയിന്റിംഗ് തൊഴിലാളികളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒരാളെ കാണാതായതായി വിവരം ലഭിച്ചു. സംഭവം നടക്കുമ്പോൾ അക്രമി അനീഷ് ധരിച്ചിരുന്നത് കാക്കി പാന്റ് മാത്രമായിരുന്നു.  അക്രമത്തിനിരയായ യുവതി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തി.  

ഇതിന്റെ അടിസ്ഥാനത്തില് കാക്കി പാന്റ് ധരിക്കുന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തി. സിസിടിവിയടക്കം പരിശോധിച്ചപ്പോഴാണ് അനീഷിലേക്കെത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചെങ്കോട്ടയിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്.  തമിഴ്‌നാട്-കേരള അതിർത്തിയിലെ പുളിയറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് തിരിച്ചറിയൽ പരേഡ് നടത്തി. യുവതി ഇയാളെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.  ഇയാൾ ലൈംഗികവൈകൃതത്തിന് അടിമയാണെന്നാണ് പോലീസ് പറയുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.