രാഘവനെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം .
സംഭവം വിവാദമായതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. രാഘവനെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ നേതൃത്വം യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍മേല്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
മൂന്ന് ദിവസം മുന്‍പാണ് രാഘവന്റെ സന്ദേശം വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ വരുന്നത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേയ്ക്ക് പോകുന്നതിനിടെ അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാര്‍ക്കോ അയച്ച സന്ദേശം മാറി പാര്‍ട്ടി ഗ്രൂപ്പില്‍ എത്തിയതാണെന്നാണ് പറയുന്നത്. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പില്‍ പോയതെന്നാണ് രാഘവന്‍ പറഞ്ഞത്.