തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2000 മുതൽ തന്നെ വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വിവാഹ വാഗ്ദാനം നൽകി കൊണ്ടുപോയിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. 78,60,000 രൂപയും 80 പവൻ സ്വർണവും അപഹരിച്ചതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെൻട്രൽ പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും മാർട്ടിന് മുൻകൂർ ജാമ്യം ലഭിച്ചു.
ജാമ്യം ലഭിച്ചെങ്കിലും ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് അറസ്റ്റ്. ഇയാളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്.
1986-1992 ലെ ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പുകേസിലൂടെ വിവാദ നായകനായ വ്യക്തിയാണ് മാര്‍ട്ടിന്‍. അന്ന് തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്. അതിന് ശേഷം സി.എസ്.മാര്‍ട്ടിന്‍ എന്ന പേര് മാറ്റി സിനിമാ നിർമ്മാണത്തിൽ സജീവമായിരുന്നു.