സന്തോഷ് വര്‍ക്കി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. ഇരുവരും ഒരേ സമയം വന്നത് യാദൃശ്ചികമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.
അതേസമയം ഉണ്ണി മുകുന്ദനുമായി തനിക്ക് ശത്രുതയില്ലെന്നും ബാല പറയുന്നു. ആരാധകർക്ക് മാതൃകയാകേണ്ട താരങ്ങൾ തെറി വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിലൂടെ റിവ്യൂ നൽകി ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി.
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായുള്ള വാക്ക് തർക്കത്തിലൂടെയാണ് സായ് കൃഷ്ണൻ പ്രശസ്തനായത്.
സായ് കൃഷ്ണയ്ക്കും സന്തോഷ് വർക്കിക്കും ഒപ്പമുള്ള ചിത്രം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് ശേഷം ശത്രു വിന്റെ ശത്രു മിത്രം എന്നിങ്ങനെ നിരവധി കമന്റുകളും വന്നിരുന്നു. ഇതിനോടും ബാല പ്രതികരിച്ചു. തന്റെ ശത്രുവാണെന്ന് ഉണ്ണി മുകുന്ദൻ ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും തനിക്ക് സഹോദരനെ പോലെയാണ് ഉണ്ണി. വെറുപ്പ് മനസ്സിൽ സൂക്ഷിക്കുന്ന ആളല്ല താനെന്നും താരം വ്യക്തമാക്കി.
വീട്ടിൽ വരുന്നവരെ സ്വാഗതം ചെയ്യുന്ന പതിവുണ്ട്. അപ്പോൾ വീട്ടിൽ വരുന്നവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിൽ എന്താണ് തെറ്റ്. അതിന് മറ്റ് അർത്ഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി.