മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയുടെ താരരാജാവായി മാറിയ മോഹൻലാൽ കേരളത്തിന് എന്നും ഓർമയിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്.
താനും ഒരു നർത്തകനാണെന്ന് മോഹൻലാൽ പലതവണ തെളിയിച്ചിട്ടുണ്ട്. തന്റെ തനത് നൃത്ത ശൈലി കാണാൻ താരത്തിന് വലിയ ആരാധകവൃന്ദമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഈ വർഷത്തെ ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെട്ട ആർആർആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് മോഹൻലാലിന്റെ തകർപ്പൻ നൃത്തം ഒപ്പം ഭാര്യ സുചിത്രയുമുണ്ട്.
ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോഹൻലാൽ. പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹൻലാലിന്റെ നൃത്തം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ കാണാം
Age 62 😎🔥
Lalettan shaking legs for #NattuNattu without any much practice 😍😍😍😍#Mohanlal @Mohanlal @tarak9999 @ssrajamouli @mmkeeravaani @AlwaysRamCharan pic.twitter.com/4hDzNcG2fA