Click to learn more 👇

“വരനെ വധുവിന്റെ ‘അമ്മ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്നു” വിചിത്രമായ വിവാഹത്തിന്റെ വിഡിയോ കാണാം


 

ഇന്ത്യയിൽ പല തരത്തിലുള്ള വിവാഹങ്ങളുണ്ട്.  

വ്യത്യസ്ത സംസ്‌കാരത്തിലുള്ള ആളുകളുടെ വിവാഹ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ, പല വിവാഹ ചടങ്ങുകളും ദിവസങ്ങൾ നീണ്ടുനിൽക്കും.  

കാലത്തിനനുസരിച്ച് പല വിവാഹ ചടങ്ങുകളും മാറിയിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീഡിയോയിൽ, വരനെ വധുവിന്റെ വീട്ടുകാർ സിഗരറ്റും പാനും ഉപയോഗിച്ച് സ്വാഗതം ചെയ്യുന്നതായി കാണാം.  വധുവിന്റെ അമ്മ വരന് സിഗരറ്റ് നൽകുന്നു.  അച്ഛൻ കത്തിക്കാൻ ശ്രമിക്കുന്നു.  എന്നിരുന്നാലും, വരൻ സിഗരറ്റ് ചുണ്ടിൽ വയ്ക്കുക മാത്രമേ ചെയ്തുള്ളു, അത് വലിച്ചില്ല. പിന്നീട് സിഗരറ്റ് അമ്മായിയപ്പന് തിരികെ കൊടുക്കുന്നു.  എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഏറെ ചർച്ചകൾ നടക്കുകയാണ്.

മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി മരുമകനെ അമ്മായിയമ്മ സ്വീകരിക്കുന്ന ഒരു പുതിയ വിവാഹപാരമ്പര്യത്തിന് സാക്ഷിയായി' എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.  ജൂഹി കെ പട്ടേൽ എന്ന ബ്ലോഗറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ കാണാം 

എന്തായാലും ഇതൊരു പുതിയ ചടങ്ങല്ലെന്ന് അതിലെ കമന്റുകൾ കണ്ടാൽ മനസ്സിലാകും.  ഇത് പുതിയ പ്രവണതയല്ലെന്നും ഗുജറാത്തിലെ ചില ഗ്രാമങ്ങളിൽ തുടരുന്ന പഴയ ആചാരമാണെന്നും വരൻ സിഗരറ്റ് വായിൽ വെച്ചിട്ട് വലിക്കുക പോലും ചെയ്യില്ലെന്നും പിന്നീട് ജൂഹി തന്നെ പ്രതികരിച്ചു.  അതേസമയം, ഒഡീഷയിൽ വിവാഹത്തിന് ഇത്തരത്തിൽ ഒരു ചടങ്ങ് ഉണ്ടായിരുന്നുവെന്ന കമന്റും ഉയർന്നു.  അതേസമയം, ഇവ വളരെ പഴക്കമുള്ള ആചാരങ്ങളാണെന്നും ഇവ മാറ്റാൻ സമയമായെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.