Click to learn more 👇

ഗംഭീര ഷോട്ടുകൾ! സൂര്യകുമാർ യാദവിനെ കടത്തിവെട്ടുന്ന 360 ഷോട്ടുകൾ; തുരുതുരാ ബൗണ്ടറി പായിച്ച് പെൺകുട്ടി; വിഡിയോ പങ്കുവച്ച് സച്ചിനും


ഒരു പെൺകുട്ടി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും ശ്രദ്ധ പിടിച്ചുപറ്റി.  "ഇന്നലെ ലേലം നടന്നു, ഇന്ന് നിങ്ങൾ ബാറ്റിംഗ് ആരംഭിച്ചു, കുഴപ്പമില്ല, നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു" എന്ന് പറഞ്ഞാണ് സച്ചിൻ വീഡിയോ പങ്കുവെച്ചത്.

  രാജസ്ഥാനിലെ ബാർമറിൽ നിന്നാണ് ഈ വൈറലായ വീഡിയോ. ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി ചില ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് കാണാം. തനിക്ക് നേരെ വരുന്ന എല്ലാ പന്തുകളും ആരെയും കൊതിപ്പിക്കുന്ന തരത്തിലാണ് പെൺകുട്ടിയുടെ ബാറ്റിംഗ്.

നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഈ വീഡിയോ ട്വീറ്റ് ചെയ്തു.  

'അവിശ്വസനീയമായ ഷോട്ടുകൾ!  അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി, “ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി അനായാസം പന്ത് ഗ്രൗണ്ടിന് കുറുകെ അടിക്കുന്നത് നോക്കൂ.  പെൺകുട്ടിയുടെ ബാറ്റിംഗ് ശൈലി സൂര്യകുമാർ യാദവിന്റേതിന് സമാനമാണെന്നാണ് വീഡിയോ കണ്ട ചിലരുടെ അഭിപ്രായം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.