അപകടകാരികളായ മുതലകളുടെ ഒരു വലിയ കൂട്ടത്തിന് മുന്നിൽ നിങ്ങൾ എത്തിയാലോ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അമ്പതിലധികം മുതലകൾക്ക് മുന്നിൽ അകപ്പെട്ടുപോയ ആളാണ് വീഡിയോയിലുള്ളത്.
ഒത്തു കിട്ടിയാൽ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന മുതലകളുടെ വായിൽ നിന്ന് രക്ഷപ്പെടാൻ ഏണിയിൽ തൂങ്ങി നിൽക്കുകയാണ് ഒരാൾ.
ഏണിയുടെ അടിയിൽ കൂട്ടമായി നിൽക്കുന്ന മുതലകളുടെ ഇടയിലേക്ക് വീഴാതിരിക്കാൻ അയാൾ അടുത്തുള്ള മരത്തിന് ചുറ്റും മുറുകെ പിടിച്ചിരിക്കുന്നു. അബദ്ധത്തിൽ കൈവിട്ടാൽ മുതലകളുടെ നടുവിൽ വീണ് ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈ കാഴ്ച കണ്ട ചിലരാണ് ദൃശ്യങ്ങൾ പകർത്തിയത്. ആളുകൾ ഭയന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.
ഒറ്റനോട്ടത്തിൽ തന്നെ ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഈ ദൃശ്യങ്ങൾ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല. സാഹചര്യം എന്തുതന്നെയായാലും, ആ വ്യക്തി കടന്നുപോയ ആ നിമിഷങ്ങൾ ഭയാനകമായിരിക്കുമെന്ന് മിക്ക ആളുകളും പ്രതികരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. നിങ്ങൾ എത്ര ശക്തനാണെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ അതൊന്നും വിലപ്പോവില്ല എന്ന ഓർമ്മപ്പെടുത്തലാണ് വീഡിയോയെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
OMG 🤣 pic.twitter.com/smhjyr9vX5