Click to learn more 👇

1,2,3.. പതിനാറ് പാത്രങ്ങള്‍ ഒറ്റക്കയ്യില്‍; പറ്റുമോ സക്കീര്‍ ഭായ്ക്കെന്ന് സോഷ്യല്‍ ലോകം; വീഡിയോ കാണാം


 

ഒരു കൈയിൽ എത്ര പാത്രങ്ങൾ പിടിക്കാം?  അതിൽ ഭക്ഷണവും വിളമ്പിയാലോ?  എന്നാൽ 16 പാത്രം മസാലദോശ ഒരു കൈകൊണ്ട് എടുത്ത് ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് നൽകുന്ന വെയിറ്ററാണ് സോഷ്യൽ മീഡിയയിലെ ഇപ്പോളത്തെ താരം.

മഹീന്ദ്ര മോട്ടോഴ്‌സ് മേധാവി ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒളിമ്പിക്‌സിൽ പരിപാടി നടത്തിയാൽ സ്വർണം കിട്ടുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ, ഒരാൾ ദോശ ചുടുന്നതും പ്രത്യേക പാത്രങ്ങളിലേക്ക് വിളമ്പുന്നതും കാണാം. വെയിറ്റർ പാത്രങ്ങളാക്കി 16 എണ്ണം ബാലൻസ് ചെയ്യുകയും ഡൈനേഴ്‌സ് ടേബിളിലേക്ക് കൈമാറുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.  കൈ അൽപ്പം നീളമുണ്ടായിരുന്നെങ്കിൽ ഇനിയും പാത്രങ്ങൾ എടുക്കുമായിരുന്നുവെന്ന് ട്വിറ്ററിൽ ഒരാൾ കമന്റ് ചെയ്തു.

Tag:- hotel waiter balances 16 plates of dosa in one hand | Viral Video 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.