Click to learn more 👇

Viral Video : 'നിങ്ങള്‍ അടി കൂടിക്കോ, ഞാന്‍ പോവാ'! സിംഹങ്ങളുടെ അടികൂടലിനിടെ നൈസായി രക്ഷപ്പെട്ട് കാട്ടുപോത്ത്


സോഷ്യൽ മീഡിയയിൽ ഏറ്റവും പ്രചാരമുള്ളത് മൃഗങ്ങളുടെ വീഡിയോകളാണ്. ചില വീഡിയോകൾ നമ്മെ ഭയപ്പെടുത്തുമെങ്കിലും മറ്റു ചിലത് ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

സത്യം പറഞ്ഞാൽ, മിക്ക വീഡിയോകളും ഒരു സന്ദേശം നൽകുന്നു. അങ്ങനെ വലിയൊരു സന്ദേശം നിറഞ്ഞ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഞ്ച് സിംഹങ്ങൾ പരസ്പരം പോരടിക്കുന്നത് വീഡിയോയിൽ കാണാം.  ഇതിനിടയിൽ ഇവർ പിടികൂടിയ പോത്ത് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.  ഈ വീഡിയോ 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണെങ്കിലും, ദൃശ്യങ്ങൾ വലിയ സന്ദേശമാണ് നൽകുന്നത്.

ഒരു കാട്ടുപോത്തിനെ സിംഹക്കൂട്ടം പിടികൂടി. സിംഹങ്ങൾ കഴിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.  ഒരു സിംഹം മറ്റൊരു സിംഹത്തെ  ആക്രമിക്കാൻശ്രമിക്കുന്നു, ബാക്കിയുള്ള സിംഹങ്ങളും കൂടെ ചേരുന്നു.  ഇതിനിടയിൽ ഇവർ പിടികൂടിയ കാട്ടുപോത്ത് ഒന്നുമറിയാത്ത മട്ടിൽ അവിടെ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.  വീഡിയോകാണാം :

എന്ത് നേടിയാലും വിട്ടുവീഴ്ചയില്ലെങ്കിൽ ആ നേട്ടത്തിന്റെ ഫലം കൊയ്യില്ല. പാര വെയ്പ്പ് കുതുകാല്‍ വെയ്പ്പ് നടത്തുന്നവര്‍ക്ക് ഈ വീഡിയോ ഒരു പാഠമാകട്ടെ.  

വിയർഡ് ആൻഡ് ടെറിഫയിംഗ് എന്ന ട്വിറ്റർ പേജാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 3 മില്യൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. 

Tag:- Viral | Trending | Funny | Epic | Hilarious | Must-See | Incredible | Amazing | Shocking | Caught on Camera

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.