കോഴിക്കോട് സ്വദേശിയായ കൊച്ചിൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വഴങ്ങാതെ വന്നപ്പോൾ ക്രൂരമായി മർദ്ദിച്ചു.
വിദ്യാർഥിയുടെ പരാതിയിൽ ആലപ്പുഴ സ്വദേശി അബ്ദുൾ കലാമിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനിടെയാണ് സഹപാഠി യുവതിയുമായി സൗഹൃദത്തിലായത്.
കാപ്പി കുടിക്കാൻ ക്ഷണിച്ച വിദ്യാർഥിയെ കാറിൽ വെച്ച് ചുംബിച്ചു. ഈ ഫോട്ടോ കാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ കുസാറ്റ് കാമ്ബസ്, ഷൊര്‍ണൂര്‍, ഫോര്‍ട്ടുകൊച്ചി, കാക്കനാട് എന്നിവിടങ്ങളില്‍ എത്തിച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.