Click to learn more 👇

തലയോലപ്പറമ്ബില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച്‌ 2 പേര്‍ മരിച്ചു


കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു.

വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന്‍ (71) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എറണാകുളത്ത് നിന്ന് തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.