Click to learn more 👇

അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത, 54 കാരനായ പ്യൂണും സംഘവും കൂട്ട ബലാത്സംഗം ചെയ്തു,


ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സ്കൂളില്‍ അഞ്ചാം ക്ലാസുകാരിയെ സ്കൂള്‍ ജീവനക്കാരനും സംഘവും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു.

ഉത്തര്‍പ്രദേശ് ജാന്‍പൂര്‍ സ്വദേശിയും സ്കൂളിലെ പ്യൂണുമായ അജയ് എന്ന 54കാരനും സംഘവുമാണ് അഞ്ചാം ക്ലാസുകാരിക്ക് നേരെ കൊടുംക്രൂരത കാട്ടിയത്. അജയ്‌യെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്,

സ്കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം കൂട്ടാളികളുമായി ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ എല്‍.ബി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കൗണ്‍സിലിംഗിനും വിധേയമാക്കി,

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.