സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിര്‍ണായക വിധി. 2019ല്‍ കര്‍ണാടകയില്‍വച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമര്‍ശമാണ് രാഹുലിന് വിനയായത്.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമര്‍ശമാണ് രാഹുല്‍ അന്ന് നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുന്‍മന്ത്രി പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. വിധി ന്യായം കേള്‍ക്കാന്‍ സൂറത്തിലെ കോടതിയില്‍ രാഹുല്‍ എത്തിയിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് രാഹുലിന്‍റെ വിവാദ പരാമര്‍ശമുണ്ടായത്. ഈ കേസിലെ പരമാവധി ശിക്ഷ രാഹുലിന് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
111111