പ്രാദേശിക ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് കോഴിക്കോട് നന്മണ്ട സ്വദേശി ഡോക്ടര്‍ വി ബി വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രി ക്യാഷ്യാലിറ്റി വിഭാഗത്തിലാണ് സംഭവം. രോഗികളോട് നില വിട്ടു അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ വി ബി വിപിനെകുറ്റ്യാടി സി.ഐ. ഇ.കെ ഷിജുവിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് ഒ.പി യില്‍ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോടാണ് ഡോക്ടര്‍ നില വിട്ട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് രോഗികള്‍ ബഹളമുണ്ടാക്കുകയായിരുന്നു.
ഇതോടെ ആശുപത്രിയില്‍ എച്ച്.എം സി യോഗത്തില്‍ പങ്കെടുത്തിരുന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. ഇവര്‍ ഉടന്‍തന്നെ വിവരം കുറ്റ്യാടി പോലീസിനെ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് സംഘം ഡോക്ടറെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഡോക്ടര്‍ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഡോക്ടര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്.