Click to learn more 👇

'ആമയുടെ പുറത്ത് വച്ച്‌ പൂജിച്ചാല്‍ പണം ഇരട്ടിയാകും'; കൊച്ചിയില്‍ കാമുകിയുടെ 23 പവന്‍ തട്ടിയെടുത്ത് രാജസ്ഥാനിലേയ്ക്ക് മുങ്ങിയ കാമുകനും സുഹൃത്തും പിടിയില്‍


കൊച്ചി: ആമയുടെ പുറത്ത് പണം വച്ച്‌ പൂജിച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞ് യുവതിയുടെ 23 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും പിടിയില്‍.

ഇടുക്കി ചുരുളി ആല്‍പ്പാറമുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി (23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം തട്ടിയത്.

രാജസ്ഥാനിലെത്തി ആമയുടെ മുകളില്‍ പണം വച്ച്‌ പ്രത്യേക പൂജ ചെയ്താല്‍ ഇരട്ടിക്കുമെന്ന് കിച്ചു ബെന്നിയുടെ കാമുകിയും സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയുമായ യുവതിയെ വിശാല്‍ മീണ വിശ്വസിപ്പിച്ചു. വിശാലിന്റെ സഹായത്തോടെ യുവതിയില്‍ നിന്ന് സ്വര്‍ണം വാങ്ങി രാജസ്ഥാനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു കിച്ചു ബെന്നി. സ്വര്‍ണം വിറ്റ് കിട്ടുന്ന പണം ഇരട്ടിയാക്കി തിരികെ ഏല്‍പ്പിക്കാമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നോര്‍ത്ത് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ടി എസ് രതീഷ്, എന്‍ ആഷിക്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പി വിനീത്, അജിലേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.