ബെൽജിയം സ്വദേശിനിയെയാണ് ഷാജി പീഡിപ്പിച്ചത്. മൂന്ന് മാസം മുമ്പ് വിദേശ വനിത യോഗ പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വച്ചാണ് ഷാജി യുവതിയെ പരിചയപ്പെട്ടത്. ഇതിന് ശേഷം യുവതിയെ തന്റെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് യുവതി ബലാത്സംഗത്തിനിരയായെന്നാണ് കേസ്.
പീഡനവിവരം യുവതി ആദ്യം വെളിപ്പെടുത്തിയത് സുഹൃത്തിനോട്. അസുഖബാധിതയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.