ഇവരിൽ നിന്ന് ലഭിച്ച ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന ജിഷയുടെ പരിചയക്കാരനാണ് 500 രൂപയുടെ വ്യാജ നോട്ടുകൾ ബാങ്കിൽ നൽകിയത്.
എന്നാൽ ഇവ കള്ളനോട്ടുകളാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ട് സംബന്ധിച്ച ചോദ്യം ചെയ്യൽ തുടരുകയാണ്. തനിക്ക് എവിടെ നിന്നാണ് നോട്ടുകൾ കിട്ടിയതെന്ന് ജിഷാമോൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജിഷാമോൾ ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നു. നേരത്തെ വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്തിരുന്ന ഓഫീസിൽ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണമുണ്ട്.