Click to learn more 👇

പ്രവാസികള്‍ക്കായി നിരവധി തൊഴിലവസരങ്ങളുമായി സൗദി; സമയപരിധി കഴിയുന്നതിന് മുന്‍പ് അപേക്ഷിക്കേണ്ടത് ഇങ്ങനെ


റിയാദ്: നോർക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക്  സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും വനിതാ നഴ്‌സുമാർക്കും തൊഴിൽ അവസരങ്ങൾ.  മാസ്റ്റേഴ്സ് ബിരുദമാണ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ യോഗ്യത.

നഴ്‌സിംഗിൽ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി/ എംഎസ്‌സി/ പിഎച്ച്‌ഡി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  പ്രായപരിധി 35 വയസ്സ്.  മാർച്ച് 14 മുതൽ 16 വരെ ബെംഗളൂരുവിലാണ് അഭിമുഖം.

  നഴ്‌സിംഗില്‍ ബി.എസ്‌സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്‌.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. മാര്‍ച്ച്‌ 14 മുതല്‍ 16 വരെ ബംഗളുരുവിലാണ് അഭിമുഖം നടക്കുക.

പ്ലാസ്റ്റിക് സര്‍ജറി/ കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐസിയു/ എന്‍ഐസിയു/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്സ് / പിഐസിയു/ പീഡിയാട്രിക് ഇആര്‍ എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ്. മുതിര്‍ന്നവര്‍ക്കുള്ള ഇആര്‍, എകെയു, സിസിയു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ഐസിയു), ലേബര്‍ & ഡെലിവറി, മെറ്റേണിറ്റി ഇആര്‍, മെറ്റേണിറ്റി ജനറല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍ ടവര്‍, എന്‍ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ (ഒടി/ഒആര്‍ ), പീഡിയാട്രിക് ഇആര്‍, പീഡിയാട്രിക് ജനറല്‍, പിഐസിയു, വുണ്ട് ടീം, മാനുവല്‍ ഹാന്‍ഡ്ലിംഗ്, ഐവി ടീം എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവുകള്‍

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിയമപ്രകാരമായിരിക്കും ശമ്പളം.  ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 11 ആണ്.

നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പർ 18004253939 (ഇന്ത്യയിൽ നിന്ന്) +91 8802 012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ സൗകര്യം)

 www.norkaroots.org/ എന്ന നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.