മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾക്ക് ഒരുപാട് കാഴ്ചക്കാരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതുകൊണ്ടുതന്നെ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ആനിമൽ വേൾഡ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടു മില്യൻ കാഴ്ചക്കാരിലേക്ക് അടുക്കുകയാണ് ഈ വീഡിയോ.
മീൻ പിടിക്കുന്നത് ഇഷ്ടമില്ലാത്തതായിട്ട് ആരും തന്നെയില്ല മനുഷ്യർ മീൻ പിടിക്കുന്നത് നമ്മൾ കാണാറുണ്ട് എന്നാൽ പരുന്ത് മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ.
വീഡിയോയിൽ ഒരു പരുന്ത് വെള്ളത്തിൽ മുങ്ങി മീനിനെ തന്റെ കാലിൽ റാഞ്ചിയെടുത്ത് പറന്നു പോകുന്നതാണ് കാണാനായി സാധിക്കുക. വീഡിയോ കണ്ട ഭൂരിഭാഗം ആൾക്കാരും അതിശയത്തോടെയാണ് ഈ വീഡിയോയെ നോക്കി കണ്ടത്. കമന്റുകളിലൂടെ വീഡിയോഗ്രാഫറുടെ കഴിവിനെ പറ്റി പുകഴ്ത്തുന്ന വരും, പരുന്തിന്റെ ഇച്ഛാശക്തിയെ പുകഴ്ത്തുന്നവരും ധാരാളം ഉണ്ട് എന്നാൽ ഇതിനേക്കാൾ ഒക്കെ മനോഹരമായത് ഇതിൻറെ ബാക്ക്‌ഗ്രൗണ്ട് മ്യൂസിക് ആണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം.