തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്‍വശത്ത് വെച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തില്‍ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുത്തന്‍പീടിക സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.