Click to learn more 👇

ചൈനയെ ഞെട്ടിച്ച് ‘പുഴു മഴ’; പെയ്തിറങ്ങിയത് ലക്ഷക്കണക്കിന് പുഴുക്കൾ, വലഞ്ഞ് ജനം–വിഡിയോ കാണാം


 

ലോകത്തിന്റെ പല ഭാഗങ്ങളിലും വിചിത്രമായ മഴ പെയ്യുന്നു. മത്സ്യമഴ, ചിലന്തി മഴ, നാണയമഴ എന്നിങ്ങനെ ഒരുപാട് തരത്തിൽ മഴ ലഭിച്ചതായി പറയുന്ന സംഭവങ്ങളുണ്ട്.  

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ‘പുഴുമഴ’യാണ്. ലക്ഷക്കണക്കിന് പുഴുക്കൾ മഴപോലെ വീണു.  ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം.  റോഡിലും പുറത്തും വാഹനങ്ങളിലും കെട്ടിടങ്ങളിലും പുഴുക്കൾ വീഴുകയായിരുന്നു.  പുഴുക്കളെ ഭയന്ന് കുടയുമായി നടക്കാൻ പോലും അധികൃതർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു.  

വിചിത്രമായ പ്രതിഭാസത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പറന്നെത്തിയതാകാം പുഴുക്കളെന്നാണ് ഒരു നിഗമനം.

മേഖലയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം ദൂരെ എവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനം.  എന്താണേലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.