Click to learn more 👇

ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴ; 'എന്ത് ചെയ്യാന്‍' എന്ന് മോട്ടോര്‍ വാഹന വകുപ്പ്


ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തെന്നാരോപിച്ച് കാറുടമയ്ക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്.

ആലപ്പുഴ പട്ടണക്കാട് സ്വദേശി സുജിത്തിനാണ് പിഴ അടയ്ക്കാനുളള നോട്ടീസ് ലഭിച്ചത്. രണ്ട് തവണയാണ് നോട്ടീസ് ലഭിച്ചത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറുളള ബൈക്കില്‍ രണ്ട് പേര്‍ ഹെല്‍മറ്റ് വെക്കാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഉള്‍പ്പെടെയാണ് നോട്ടീസ് അയച്ചത്.

എന്നാല്‍ തനിക്ക് ഈ നമ്പറിലുളള കാറ് മാത്രമാണുളളതെന്നും ബൈക്കില്ലെന്നും കാണിച്ച് രേഖകള്‍ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നില്ലെന്നാണ് സുജിത്ത് പറയുന്നത്. 2022 ഡിസംബര്‍ 26നാണ് സുജിത്തിന് ആദ്യത്തെ നോട്ടീസ് ലഭിക്കുന്നത്. ആലപ്പുഴ ട്രാഫിക് പൊലീസിന്റെതായിരുന്നു നോട്ടീസ്. അന്ന് നോട്ടീസ് വിശദമായി പരിശോധിക്കാതെ തന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണെന്ന് കരുതി സുജിത്ത് 500 രൂപ അടച്ചു. എന്നാല്‍ പിന്നീട് നോട്ടീസ് പരിശോധിച്ചപ്പോളാണ് അബദ്ധം മനസിലായത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ 'എന്ത് ചെയ്യാനാണ്' എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ലഭിച്ച മറുപടി എന്ന് സുജിത്ത് പറയുന്നു. ഇപ്പോള്‍ വീണ്ടും നോട്ടീസ് വന്നിരിക്കുകയാണ്. ആലുവ റൂറല്‍ കണ്‍ട്രോള്‍ ഓഫീസില്‍ നിന്നാണ് പുതിയ നോട്ടീസ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.