നടന്‍ മാമുക്കോയ ആശുപത്രിയില്‍ ,


 മലപ്പുറം ; നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മലപ്പുറത്ത് ഫുട്ബാള്‍ മത്സരത്തിന്റെ ഉദ്ഘാടന വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു, വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് മാമുക്കോയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാത്രി എട്ടോടെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു, തുടര്‍ന്നാണ് സംഘാടകര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.