Click to learn more 👇

ഉറങ്ങിക്കിടന്ന ആദിവാസി സ്ത്രീയെ കാണാതായത് 20 ദിവസം മുമ്ബ്; മൃതദേഹം ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍


 കോഴിക്കോട്: ആഴ്ചകള്‍ക്ക് മുമ്ബ് കട്ടിപ്പാറയില്‍ നിന്ന് കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

താമരശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലിന്റെ ഭാര്യ ലീല (53)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ലീലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇരുപത് ദിവസം മുമ്ബാണ് ആദിവാസി സ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ നിന്ന് കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ലീലയെ രാവിലെ ഉണര്‍ന്നപ്പോള്‍ കാണാതായി എന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.