ഇടുക്കി പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കുണ്ട്, മൂന്ന് പേരുടെ നില ഗുരുതരമാണ്.
തിരുനല്‍വേലി സ്വദേശി സി. പെരുമാള്‍ 59, വള്ളിയമ്മ 70, സുശീന്ദ്രന്‍ 8 എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമീക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.
തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. തോണ്ടിമലയിലെ എസ് വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.