വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കെ, വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അഖില എസ് നായരിപ്പോള്‍. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനല്ല പ്രതിഷേധമെന്ന് അവര്‍ പ്രതികരിച്ചു.
'ഈയൊരു വരുമാനത്തില്‍ മാത്രം ജീവിക്കുന്നൊരു കുടുംബമാണ് എന്റേത്. നാല്‍പ്പത്തിയൊന്ന് ദിവസത്തിന് ശേഷം, അതായത് പതിനൊന്നാം തീയതിയായിട്ടും ശമ്ബളം കിട്ടിയില്ലെങ്കില്‍ നമ്മള്‍ ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടിവരും. മോന്റെ സ്‌കൂളില്‍ ഫീസടയ്ക്കാന്‍ പറ്റുന്നില്ല. കടയിലെ പറ്റ് തീര്‍ക്കാന്‍ പറ്റുന്നില്ല. ബാങ്കില്‍ ലോണ്‍ ഉണ്ട്. അതിന്റെ ഡേറ്റ് കഴിഞ്ഞു.
അങ്ങനെ കുറേ കാര്യങ്ങളില്‍ നമുക്ക് ബുദ്ധിമുട്ടുണ്ടായി. ഏതെങ്കിലും രീതിയില്‍ നമ്മുടെ പ്രതിഷേധം, അല്ലെങ്കില്‍ മാനസിക സംഘര്‍ഷം രേഖപ്പെടുത്തണമെന്നാഗ്രഹിച്ചു. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് ബുദ്ധിമുട്ടിക്കരുതെന്ന് കരുതി. ഡ്യൂട്ടിയില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയോ, യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ഞാന്‍ ചെയ്തില്ല. എന്റെ ഡ്യൂട്ടി കൃത്യമായി ചെയ്തുകൊണ്ടുതന്നെ ആണ് ആ സമയത്ത് ഞാന്‍ അങ്ങനെ ചെയ്തത്.
ഇത് ഇങ്ങനെ വൈറലായിപ്പോകുമെന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു. ഞാന്‍ ഇതിന്റെ ഫോട്ടോയെടുക്കുകയോ, പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്ത ആളാണ് ഞാന്‍. വളരെ മാന്യമായും, വളരെ ശാന്തമായിട്ടുമാണ് ഞാന്‍ എന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഭയമില്ല. നമ്മള്‍ എല്ലാവരും ജോലി ചെയ്യുന്നത് ശമ്ബളം കിട്ടാന്‍ വേണ്ടിയാണ്. നമ്മുടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്നെ സംബന്ധിച്ച് വീട്ടില്‍ മറ്റ് വരുമാനം ഇല്ല. ശമ്ബളം കൃത്യസമയത്ത് കിട്ടിയില്ലെങ്കില്‍ ഒത്തിരി ബുദ്ധിമുട്ടുണ്ട്."-അഖില ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
വൈക്കം ഡിപ്പോയില്‍ നിന്ന് പാലായിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയത്. യുവതിയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിലപാട്. കഴിഞ്ഞ ജനുവരി പതിനൊന്നിനായിരുന്നു ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാദ്ധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്കലംഘനം നടത്തിയതായി ബോദ്ധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവില്‍ പറയുന്നത്.