Click to learn more 👇

പുലി രണ്ടടി പുറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്ന് അർത്ഥം; പുഷ്പ 2 ദ റൂൾ വീഡിയോ കാണാം.


അല്ലു അര്‍ജുന്‍റെ പുഷ്പ അവതാരം വീണ്ടുമെത്തുന്നു. പുഷ്പ ദ റൈസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ ജന്മദിനത്തില്‍ പുഷ്പ 2 ന്‍റെ അണിയറപ്രവര്‍ത്തകര്‍ #HuntForPushpa സവിശേഷമായൊരു കോണ്‍സപ്റ്റ് വീഡിയോ പുറത്തു വിട്ടുകൊണ്ട് ‘പുഷ്പ 2: ദ റൂള്‍’ അനൗണ്‍സ്മെന്‍റ് നടത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വീഡിയോ ആണു പുറത്തുവന്നിരിക്കുന്നത്. ചന്ദനക്കടത്തുകാരനായ പുഷ്പയുടെ തിരിച്ചുവരവാണ് വീഡിയോയിലുള്ളത്. രശ്മിക മന്ദാനയാണു നായിക. മൈത്രി മൂവി മേക്കേഴ്സാണു ചിത്രം നിര്‍മിക്കുന്നത്. സുകുമാറാണു ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം ഭാഷാ-ദേശപരമായ അതിര്‍വരമ്ബുകളെല്ലാം ഭേദിച്ചുകൊണ്ട് പാന്‍-ഇന്ത്യന്‍ സിനിമാസമവാക്യങ്ങളെ തിരുത്തിയെഴുതിയത്; സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു ‘യൂണിവേഴ്സല്‍ ഹീറോ’ ആക്കിമാറ്റി. ഇപ്പോഴിതാ ‘പുഷ്പ 2: ദ റൂള്‍’ ആഗോള ഇന്ത്യന്‍ സിനിമാ സമവാക്യങ്ങളെ തിരുത്തുവാന്‍ ഒരുങ്ങുകയാണ്.

അല്‍പദിവസങ്ങള്‍ മുന്‍പ് #WhereIsPushpa? അഥവാ ‘പുഷ്പ എവിടെ?’ എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ എന്തായിരിക്കുമെന്ന ഇന്ത്യയൊട്ടാകെയുള്ള ആരാധകരുടെയും സിനിമാപ്രേമികളുടെയും ആകാംക്ഷ വാനോളം ഉയര്‍ന്നിരുന്നു. ഈയവസരത്തില്‍ പുഷ്പ 2വിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോയുടെ റിലീസോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലാണ് എത്തിയിരിക്കുന്നത്

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.