ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ കാട്ടുതീ പടരും പോലെ പടര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. എന്നാലും എങ്ങനെ ഇയാള്‍ക്ക് വെള്ളത്തില്‍ കൂടി ഇത്ര ഈസിയായി ബൈക്ക് ഓടിക്കാന്‍ സാധിച്ചു എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.
Motor Octane ആണ് സോഷ്യല്‍ മീഡിയയില്‍ പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എവിടെ ഇച്ഛാശക്തിയുണ്ടോ? അവിടെ എന്തും ചെയ്യാനുള്ള വഴിയും തെളിയും എന്നതിനുള്ള ഉദാഹരണം. ഇത് അതി ബുദ്ധിയാണോ അതോ അങ്ങേയറ്റം റിസ്കിയാണോ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു മനുഷ്യന്‍ നേരെ പുഴയിലേക്ക് തന്റെ ബൈക്കും കൊണ്ട് ഇറങ്ങി പോവുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഒരു ഭയവും കൂടാതെ വളരെ ഈസിയായിട്ടാണ് ഇയാള്‍ തന്റെ ബൈക്ക് പുഴയിലൂടെ ഓടിച്ച് പോകുന്നത്. കാണുന്നവര്‍ക്ക് പോലും ചിലപ്പോള്‍ ഭയം തോന്നാന്‍ സാധ്യത ഉള്ള തരത്തിലാണ് വീഡിയോ.
ഏതായാലും അനേകം ആളുകള്‍ വീഡിയോ കണ്ടു. ചിലര്‍ ഇയാള്‍ക്കിത് എങ്ങനെ സാധിച്ചു എന്ന് ചോദിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇത്തരം പ്രവൃത്തികള്‍ അങ്ങേയറ്റം അപകടമാണ് എന്ന് ചൂണ്ടിക്കാണിച്ചു. എന്തിനാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് എന്നാണ് ചിലര്‍ ചോദിച്ചത്. ഏതായാലും ഇയാളെ സമ്മതിച്ചു എന്നാണ് മിക്കവാറും ആളുകളുടെ അഭിപ്രായം.
The perfect example of "Where there is a will there's a way"
Thoughts about this? Very clever or just very risky? pic.twitter.com/FgYfaFlOtt