തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ടിക്കറ്റ് നിരക്കും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യുന്നതിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ട് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. ഏപ്രില്‍ 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കും, 28ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയ്ക്കുമാണ് ബുക്കിംഗ് ചെയ്യാനാകുന്നത്.
റൂട്ട്-നിരക്ക്
തിരുവനന്തപുരം- കൊല്ലം:
ചെയര്‍കാര്‍ - 435 രൂപ
എക്‌സിക്യൂട്ടീവ് - 820 രൂപ
തിരുവനന്തപുരം- കോഴിക്കോട്
ചെയര്‍കാര്‍ - 1090 രൂപ
എക്‌സിക്യൂട്ടീവ് - 2060 രൂപ
തിരുവനന്തപുരം- എറണാകുളം
ചെയര്‍കാര്‍ - 765 രൂപ
എക്‌സിക്യൂട്ടീവ് - 1420 രൂപ
തിരുവനന്തപുരം- കാസര്‍കോട്
ചെയര്‍കാര്‍ - 1590 രൂപ
എക്‌സിക്യൂട്ടീവ് - 2880 രൂപ
കാസര്‍കോട്- തിരുവനന്തപുരം
ചെയര്‍കാര്‍- 1520 രൂപ
എക്‌സിക്യൂട്ടീവ്-2815 രൂപ
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (20634)
എത്തുന്ന സമയം / പുറപ്പെടുന്ന സമയം
തിരുവനന്തപുരം- 5.20
കൊല്ലം- 6.07 / 6.09
കോട്ടയം- 7.25 / 7.27
എറണാകുളം ടൗണ്‍- 8.17 / 8.20
തൃശൂര്‍- 9.22 / 9.24
ഷൊര്‍ണ്ണൂര്‍- 10.02/ 10.04
കോഴിക്കോട്- 11.03 / 11.05
കണ്ണൂര്‍- 12.03/ 12.05
കാസര്‍കോട്-തിരുവനന്തപുരം (20633)
എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസര്‍കോട്-2.30
കണ്ണൂര്‍-3.28 / 3.30
കോഴിക്കോട്- 4.28/ 4.30
ഷൊര്‍ണ്ണൂര്‍- 5.28/ 5.30
തൃശൂര്‍-6.03 / 6.05
എറണാകുളം-7.05 / 7.08
കോട്ടയം-8.00 / 8.02
കൊല്ലം- 9.18 / 9.20
തിരുവനന്തപുരം- 10.35