Click to learn more 👇

കാളവണ്ടി ഒന്നേ!..ഇതൊക്കെ നിസാരം; ഇടിച്ചു കരണം മറിഞ്ഞ് ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായി വെന്യു അപകടത്തില്‍ പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.വെന്യുവിന്‍്റെ പിന്നില്‍ പൊയ്കൊണ്ടിരുന്ന വാഹനത്തിന്‍്റെ ഡാഷ്ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തെങ്കാശി - രാജപാളയം റോഡില്‍ കൂടെ പോകുമ്ബോഴായിരുന്നു കാളവണ്ടിയുമായി ഇടിക്കുന്നത്. വാഹനം 45 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ശൂന്യമായ വഴിയിലായിരുന്നു അപകടം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. കാളവണ്ടിയുടെ പിന്നില്‍ കാറിന്‍്റെ ഇടതുവശം ഇടിച്ചു വാഹനം മറിയുകയായിരുന്നു.ഒരു തവണ കരണം മറിഞ്ഞതിന് ശേഷമാണ് കാര്‍ പൂര്‍വ്വസ്ഥിതിയിലെത്തിയത്.

ഹ്യുണ്ടായ് വെന്യൂവിനെ പിന്തുടരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ നിന്നാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി - രാജപാളയം റോഡില്‍ നിന്നുള്ള വീഡിയോയില്‍ താരതമ്യേന ശൂന്യമായ ഒറ്റവരി പാത കാണിക്കുന്നു. ഹ്യുണ്ടായ് വെന്യു ഡ്രൈവര്‍ റോഡില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഡ്രൈവറിന്‍്റെ അശ്രദ്ധ കൊണ്ട് മാത്രമാണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. മുന്നിലുളളത് ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിക്കുകയോ മെസേജ് അയച്ചു കൊണ്ടോ ആണ് പലരും വാഹനം ഓടിക്കുന്നത്.

ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യന്‍ റോഡുകളില്‍ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇപ്പോള്‍ പുതിയ പഠനത്തിന്‍്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതില്‍ ഏറ്റവും മോശം ഡ്രൈവര്‍മാരുളളത് ഇന്ത്യയിലാണ് എന്നാണ്. അതില്‍ വലിയ അതിശയോക്തിയൊന്നുമില്ല എന്നാണ് എനിക്ക് പറയാനുളളത്. കാരണം നമ്മള്‍ക്ക് എല്ലാം അനുഭവം ഉളളതാണല്ലോ ഇന്ത്യന്‍ നിരത്തിലെ ഡ്രൈവര്‍മാരുടെ ഡ്രൈവിങ്ങ് മികവ്.

റാങ്കിങ്ങ് നോക്കുകയാണെങ്കില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. പല ഘടകങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് വിദഗ്ദര്‍ പറഞ്ഞിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഇന്‍ഷുറന്‍സ് കമ്ബനികള്‍ തങ്ങളുടെ വിപണി താരതമ്യം നടത്താന്‍ മുഖവിലയ്ക്ക് എടുക്കുന്ന ഘടകങ്ങള്‍ കൂടിയാണ് ഇവ. ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവര്‍മാരും അത് പോലെ തന്നെ മോശം ഡ്രൈവേഴ്സ് എവിടെയാണ് ഉളളതെന്നും ഇന്‍ഷുറന്‍സ് കമ്ബനികള്‍ കണ്ടെത്തും.


ഇന്ത്യന്‍ റോഡുകളില്‍ ഓരോ വര്‍ഷവും റോഡപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കല്‍, റോഡിന്‍്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിന്‍്റെ എണ്ണം എന്നിവയെല്ലാമാണ് നിലവില്‍ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിന്‍്റെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.