Click to learn more 👇

ഒരു ക്യാമറ മാസം 300 നിയമലംഘനങ്ങളെങ്കിലും പിടികൂടണം; ക്യാമറയ്ക്കും ടാര്‍ഗറ്റ്


തിരുവനന്തപുരം ∙ റോഡ് ക്യാമറ വഴി പിഴ ഈടാക്കാനും ടാര്‍ഗറ്റ്. ഒരു മാസം ഒരു ക്യാമറ കൊണ്ട് കുറഞ്ഞത് 300 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് നിര്‍ദേശം. 

ഇതോടെ ഒരു മാസം പിഴയില്‍ നിന്നുള്ള വരുമാനം പത്തരക്കോടിയിലേറെയാവും. മോട്ടോര്‍ വാഹനവകുപ്പും–കെല്‍ട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.

വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രിമാരെല്ലാം ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ നാട്ടുകാരില്‍ നിന്ന് നിര്‍ബന്ധമായും പിഴത്തുക പിരിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മോട്ടര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാര്‍. 

ഒരു ക്യാമറ ഒരു മാസം കുറഞ്ഞത് 300 നിയമലംഘനങ്ങൾ പിടികൂടണം. ഇല്ലെങ്കിൽ ആ ക്യാമറ മാറ്റി സ്ഥാപിക്കണമെന്നാണ് നിർദേശം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.