താമസം സ്കൂളിന് സമീപത്തെ ലോഡ്‌ജില്‍, കൈയില്‍ നിറയെ പണവും; റസിയ ലക്ഷ്യമിട്ടിരുന്നത് മലപ്പുറത്തെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ

മലപ്പുറം: 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പോലീസാണ് ഇവരെ പിടികൂടിയത്.

എടക്കര സ്വദേശിനി റസിയ ബീഗം ആണ് പിടിയിലായത്. മൊറയൂര്‍ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഇന്നലെ കരിപ്പൂര്‍ പൊലീസ് ലഹരി ഉപയോഗവുമായി ചില യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 13 ഗ്രാം എംഡിഎംഎ- യും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടികൂടിയത്.

അതേസമയം, കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം യുവാവ് പിടിയിലായിരുന്നു. പയ്യന്നൂര്‍ സ്വദേശി ഷനോജ് എന്ന കടുക്ക ഷനോജ്(37)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇന്‍സ്പെക്ടര്‍ ബൈജു കെ പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.