Click to learn more 👇

മദ്യലഹരിയില്‍ കാളപ്പുറത്തേറി 'മരണപ്പാച്ചില്‍'; വീഡിയോ വൈറല്‍; യുവാവിനെതിരെ കേസ്


 ഡെറാഢൂണ്‍: മദ്യലഹരിയില്‍ കാളപ്പുറത്തുകയറി അതിവേഗത്തില്‍ ഓടിച്ചുപോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍. 

വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ അതിസാഹസികത.

സംഭവത്തില്‍ യുവാവാവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ വച്ചായിരുന്നു സംഭവം.

യുവാവ് വീഡിയോ വൈറലാക്കുന്നതിനായാണ് മദ്യലഹരിയില്‍ കാളപ്പുറത്തേറി അതിവേഗത്തില്‍ പാഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

മെയ് അഞ്ചാം തീയതിയായിരുന്നു സംഭവവമെന്നും പൊലീസ് പറഞ്ഞു. യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചതായും, ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച്‌ ഇത്തരം സാഹസികതകള്‍ക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് അറിയിച്ചു.

കാള അതിവേഗത്തില്‍ വരുന്നതുകണ്ട് റോഡിലുള്ളവര്‍ മാറുന്നത് വീഡിയോയില്‍ കാണാം. നിരവധി പേര്‍ കാളയോട്ടത്തെ ജെല്ലിക്കെട്ടുമായാണ് താരതമ്യം ചെയ്തത്. നിയമനടപടി സ്വീകരിക്കാന്‍ തക്കത്തിലുള്ള ഒരു കുറ്റവും യുവാവ് ചെയ്തിട്ടില്ലെന്നുമാണ് വിഡീയോയ്ക്ക് പലരുടെയുംഅഭിപ്രായം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.