Click to learn more 👇

10,000 ലിറ്റര്‍ വെള്ളമൊഴിച്ചിട്ടും രക്ഷയില്ല, റോഡരികിലെ പാലമരത്തില്‍ നിന്നും നിര്‍ത്താതെ പുക


 തിരൂര്‍ തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോള്‍ പമ്ബിന് സമീപം നില്‍ക്കുന്ന കൂറ്റന്‍ പാലമരത്തില്‍ വിചിത്ര പ്രതിഭാസം.

പാലമരത്തില്‍ നിന്നും നിര്‍ത്താതെ പുക വന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിക്കുന്നത്.

പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി 10,000 ലിറ്റര്‍ വെള്ളം ചീറ്റിച്ചിട്ടും രക്ഷയില്ല. പാലമരത്തിന്റെ മൂന്ന് പൊത്തുകളില്‍ നിന്നാണ് പുക ഉയരുന്നത്. മരം പൊട്ടി വീണാലുള്ള അപകട സാധ്യത കണക്കിലെടുത്ത് മരം അടിയന്തരമായി വെട്ടിമാറ്റാന്‍ സബ്കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് ഉത്തരവിറക്കി.

പാലമരത്തില്‍ നിന്നും പുക ഉയരുന്നത് സംബന്ധിച്ച്‌ പല നിഗമനങ്ങളുമുണ്ട്. ഭൂമിക്കടിയില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെങ്കില്‍ സള്‍ഫര്‍ ചൂടായി നീരാവിയായ പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞന്‍ ഡോ കാന എം സുരേശന്‍ പറഞ്ഞു. അത് പുക പോലെ തോന്നിക്കാം. എന്നാല്‍ പരിശോധിക്കാതെ ആധാകാരിമായി പറയാനാകില്ല.

മറ്റൊരു സാധ്യത, മരത്തിനുള്ളിലെ പോടുകളില്‍ ചില പ്രത്യേകതരം ഫംഗസുകളുണ്ടാകാം. അവയുടെ പ്രത്യുത്പാദന വസ്തുവായ സ്പോറുകള്‍ പുറത്തേക്കുവരുമ്ബോഴും പുകയെന്ന് തോന്നിയേക്കാം. ഇത്തരം പ്രതിഭാസങ്ങള്‍ പലയിടത്തുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.