Click to learn more 👇

IPL 2023: സഞ്ജുവിന്റെ 'കൊടും ചതി', രോഹിത് ഔട്ടല്ല! അംപയറും കൂട്ടുനിന്നു?; വീഡിയോ കാണാം


 വാംഖഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍ വന്‍ വിവാദത്തിലായിരിക്കുകയാണ്.

36ാം പിറന്നാള്‍ ദിനത്തില്‍ ക്രീസിലിറങ്ങിയ മുംബൈ ക്യാപ്റ്റന് ബാറ്റിങില്‍ തിളങ്ങാനായിരുന്നില്ല. അഞ്ചു ബോള്‍ നേരിട്ട അദ്ദേഹം മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

രണ്ടാം ഓവറിലെ അവസാന ബോളില്‍ സന്ദീപ് ശര്‍മയാണ് രോഹിത്തിനെ ബൗള്‍ഡാക്കിയത്. ഒരു നക്ക്ള്‍ ബോളായിരുന്നു സന്ദീപ് പരീക്ഷിച്ചത്. രോഹിത്തിന് പക്ഷെ ബോള്‍ കണക്‌ട് ചെയ്യാനായില്ല, തുടര്‍ന്ന് ബോള്‍ ബേല്‍സിനെ ഉരുമ്മി സഞ്ജു സാംസണിന്റെ ഗ്ലൗസുകളിലെത്തുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായ രോഹിത് നിരാശയോടെ ക്രീസ് വിടുകയായിരുന്നു.

വിക്കറ്റിനു പിന്നില്‍ വളരെ ക്ലോസായി നിന്ന സഞ്ജു സാംസണാണ് ബേല്‍സ് തട്ടി രോഹിത്തിനെ പുറത്താക്കിയതെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാദിക്കുന്നു. ഈ പുറത്താവലിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോസുമെല്ലാം പങ്കുവച്ചാണ് അവര്‍ ഇതു സമര്‍ഥിക്കുന്നത്.

ബോള്‍ ബേല്‍സിനെ കടന്നു പോവുമ്ബോള്‍ ലൈറ്റ് തെളിഞ്ഞിട്ടില്ലെന്നും എന്നാല്‍ സഞ്ജു അതു ക്യാച്ച്‌ ചെയ്തതിനു പിന്നാലെയാണ് ബേല്‍സില്‍ ലൈറ്റ് കത്തിയതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജുവിന്റെ ഗ്ലൗസിന്റെ അരികില്‍ തട്ടി ബേല്‍സ് ഇളകുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അംപയര്‍ എന്തുകൊണ്ടാണ് സൈഡ് ആംഗിളില്‍ നിന്നും ഈ പുറത്താവല്‍ പരിശോധിക്കാതിരുന്നതന്നും ഇവര്‍ ചോദിക്കുന്നു.

രോഹിത്തിനെ ചതിച്ച്‌ പുറത്താക്കുകയായിരുന്നുവെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് സഞ്ജു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മല്‍സരത്തില്‍ മുംബൈ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും സഞ്ജുവിന്റെ പ്രവൃത്തി മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു

ബോളാണോ ബേല്‍സ് നീക്കം ചെയ്തത്? അല്ലെങ്കില്‍ സഞ്ജുവിന്റെ ഗ്ലൗസ് അത് തള്ളിയിട്ടതാണോ? എന്തുകൊണ്ടാണ് രോഹിത് ശര്‍മ റിവ്യു ചെയ്യാതിരുന്നത്?

വീഡിയോ കാണാം 

എന്നാൽ രോഹിത് പുറത്തായതിന്റെ സൈഡ് ആംഗിളിൽനിന്നുള്ള വ്യൂവിൽ സഞ്ജുവും ബെയ്ൽസും തമ്മിലുള്ള അകലം വ്യക്തമാണ്.വീഡിയോ കാണാം  

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.