എരുമപ്പെട്ടി (തൃശൂര്‍): ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ ഷെയര്‍ ചെയ്ത ഭര്‍ത്താവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ടംപറമ്ബ് കളത്തുവീട്ടില്‍ സെബി (33) യെയാണ് എസ്.ഐ: ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സെബി പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.
രണ്ടര വര്‍ഷം മുമ്ബാണ് പാലക്കാട് സ്വദേശിയായ യുവതിയെ സെബി വിവാഹം ചെയ്തത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വധൂഗൃഹത്തില്‍ നിന്ന് പത്ത് പവന്റെ സ്വര്‍ണാഭരണം സ്ത്രീധനമായി വാങ്ങിയിരുന്നു.
ഇതിന് ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് സെബിനും കുടുംബവും യുവതിയെ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. മദ്യം കഴിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാന്‍ യുവതി ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഇതിനിടയിലാണ്
യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീല ആപ്പില്‍ ഷെയര്‍ ചെയ്തത്.
ഭാര്യമാരുടെ നഗ്‌ന ചിത്രങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്നും യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ആപ്പില്‍ ഷെയര്‍ ചെയ്തതായും ഇയാളുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പങ്കാളികളെ പരിചയപ്പെടുത്തി പരസ്പരം കൈമാറുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കുന്നംകുളം അസി. കമ്മിഷണര്‍ ടി.എസ്. ഷിനോജിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.