ഇത് കേരളമല്ല കര്‍ണാടകയാണ്; കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച ഐഡിയ കണ്ട് ഞെട്ടി സെെബര്‍ ലോകം, വീഡിയോ കാണാം


 നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്.

അടുത്തിടെ കേരളത്തില്‍ ഇറങ്ങിയ കരടി കിണറ്റില്‍ മുങ്ങി ചത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ കര്‍ണാടകയിലെ ആഴമുള്ള കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.


വീഡിയോയില്‍ പുള്ളിപ്പുലി വീണ കിണറ്റില്‍ നിന്ന് അതിനെ തിരിച്ച്‌ കയറ്റാൻ ശ്രമിക്കുന്ന ഗ്രാമീണരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കാണാം. ഗ്രാമവാസികള്‍ ആദ്യം പുലിയ്ക്ക് കയറാൻ ഏണി വച്ച്‌ കൊടുക്കുന്നു. അതില്‍ കയറാതെ നിന്ന പുലിയെ ഏണിയില്‍ കയറ്റാൻ അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏറെ ചര്‍ച്ചയായത്.

അവര്‍ നീണ്ട ഒരു വടിയുടെ അറ്റത്ത് തീ കത്തിച്ച ശേഷം അത് കിണറ്റിനുള്ളില്‍ ഇറക്കി പുലിയെ ഭയപ്പെടുത്തുന്നു. തീ കണ്ട് പേടിച്ച പുലി ഏണിയിലൂടെ കയറുന്നതും തിരിച്ച്‌ കാട്ടില്‍ പോകുന്നതും വീഡിയോയില്‍ കാണാം. സഹന സിംഗ എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലെെക്കുകളും ലഭിക്കുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.