Click to learn more 👇

'ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച്‌ കിട്ടിയില്ല, പഞ്ചായത് ഓഫിസിന് തീയിട്ട് യുവാവ്'; വീഡിയോ കാണാം


 ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച്‌ കിട്ടാത്തതിലുള്ള നിരാശയെ തുടര്‍ന്ന് യുവാവ് പഞ്ചായത് ഓഫിസിന് തീയിട്ടതായി പരാതി.

പെരിന്തല്‍മണ്ണയ്ക്കു സമീപം കീഴാറ്റൂര്‍ പഞ്ചായത് ഓഫിസിനാണ് തീയിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കന്നാസില്‍ പെട്രോളുമായി ഓടിക്കയറിയ യുവാവ് അതൊഴിച്ചശേഷം തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

പഞ്ചായത് ഓഫിസിലെ ഫയലുകളും കംപ്യൂടറുകളും കത്തി നശിച്ചു. തീയിട്ട ശേഷം ശുചിമുറിയില്‍ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി ഏറെ അലഞ്ഞെന്നും പഞ്ചായതില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് യുവാവ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.

വലിയ കുപ്പിയില്‍ പെട്രോളുമായെത്തി, ജീവനക്കാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ശേഷമാണ് പെട്രോളൊഴിച്ച്‌ തീയിട്ടതെന്നും പൊലീസ് പറഞ്ഞു. അഗ്‌നിക്ഷാ സേനയെത്തിയാണ് തീയണച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.