തീപിടിച്ച്‌ മീന്‍വില; മത്സ്യവില അറിയാം, ട്രോളിംഗിന് മുമ്ബും ശേഷവും


 ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോള്‍ തന്നെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും മീനിന് തീവിലയായി. 
പരമ്ബരാഗത വള്ളങ്ങള്‍ക്ക് വേണ്ടത്ര മത്സ്യം കിട്ടാത്തതാണ് മീനിന്റെ പ്രിയം കൂട്ടിയത്.

ബോട്ടുകള്‍ കടലില്‍ പോകാത്തത് മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യത്തിന്റെ വരവ് കൂടിയിട്ടുണ്ട്. എന്നാല്‍, വില ഉയര്‍ന്നതോടെ കച്ചവടം തന്നെ കുറഞ്ഞതായാണ് കച്ചവടക്കാര്‍ പറയുന്നത്. ട്രോളിംഗിന്റെ രണ്ടാം ദിവസമായ ഇന്നലെയും മാര്‍ക്കറ്റുകളില്‍ മത്സ്യം വളരെകുറച്ചാണെത്തിയത്.


മത്സ്യവില

(ട്രോളിംഗിന് മുമ്ബും ശേഷവും) 


മത്തി : 100 - 180, 260

അയല :200- 240, 300

കേര മീറ്റ് :- 420 , 460

ചൂര: 200, 260-280

ചെമ്മീൻ : 300, 340

ശീലാവ്, തിരിയാൻ: 160-180, 200 -220

നെയ്മീൻ: 900 , 1400

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.